കരയിലൂടെയും കടലിലൂടെയുമുളള ചൈനീസ് കടന്നുകയറ്റം ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയാണ്. ഇതിനൊപ്പം പാകിസ്ഥാന് സഹായം നല്‍കി നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇവയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിനായി ഇന്ത്യ ആയുധശേഖരത്തില്‍ പരിഷ്‌കാരം വരുത്തുന്നുമുണ്ട്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ 'ആത്മനിര്‍ഭര്‍ ഭാരത്' പ്രകാരം പ്രതിരോധ രംഗത്തെ നിര്‍മ്മാണം ഇന്ത്യയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിന് വരുത്തുന്ന പരിഷ്‌കാരങ്ങള്‍.
ഫ്രഞ്ച് നിര്‍മ്മിതമായ ഹാമര്‍ മിസൈലുകള്‍ തേജസ് വിമാനത്തില്‍ ഉപയോഗിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ഇതിനായി ഫ്രാന്‍സിന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 70 കിലോമീറ്റര്‍ പരിധിയിലുളള ലക്ഷ്യസ്ഥാനങ്ങളും ശത്രുവിന്റെ ഒളിത്താവളങ്ങളും കണ്ടെത്തി തകര്‍ക്കാന്‍ കെല്‍പ്പുളളതാണ് ഹാമര്‍ മിസൈലുകള്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നും അതിക്രമിച്ച് കയറിയും ചൈന നടത്തുന്ന കൈയേറ്റങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സമയം ഇന്ത്യയുടെ ഈ നീക്കം ചൈനയ്ക്ക് ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.
പ്രതിരോധ സേനകള്‍ക്ക് കേന്ദ്രം അടിയന്തരമായി സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനുളള അനുമതി നല്‍കിയിരുന്നു. കഠിനമായ ലക്ഷ്യസ്ഥാനങ്ങളിലും മികച്ച പ്രതിരോധം തീര്‍ക്കുന്നതിന് ഹാമര്‍ മിസൈലുകളുടെ വരവോടെ സാദ്ധ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മുന്‍പ് 2020ല്‍ ലഡാക്കില്‍ സമുദ്രനിരപ്പില്‍ നിന്ന് 14,000 മുതല്‍ 17,000 വരെ അടി ഉയരത്തില്‍ ടി90 ഭീഷ്മ, ടി72 അജയ് ടാങ്കുകള്‍ ഇന്ത്യ വിന്യസിച്ചിരുന്നു. ചൈനീസ് കൈയേറ്റശ്രമങ്ങളെ മികച്ച രീതിയില്‍ ഇതുവഴി ഇന്ത്യ പ്രതിരോധിച്ചിരുന്നു.
ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനം ആണ് തേജസ് . കരയിലേക്കും ആകാശത്തേക്കും കടലിലേക്കും മിസൈലുകള്‍, റോക്കറ്റുകള്‍, ലേസര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമിക്കാം ദ്രുതഗതിയില്‍ തിരിഞ്ഞുമറിയാനുള്ള ശേഷിയുണ്ട്. മൂന്നുടണ്‍ ആയുധങ്ങള്‍ വഹിക്കാം. പറക്കലിനിടെ ഇന്ധനം നിറയ്ക്കാനാവും. കൂടുതല്‍ ദൃശ്യപരിധിയും കൃത്യതയുമുള്ള റഡാര്‍ പുതിയ തേജസില്‍ ദീര്‍ഘദൂര, ഹ്രസ്വദൂര മിസൈലുകളുണ്ട്. സഞ്ചരിക്കുന്ന പ്രദേശത്തിന്റെ ഡിജിറ്റല്‍ 2ഡി, 3ഡി ഭൂപടങ്ങളുപയോഗിച്ച് അവലോകനം സാദ്ധ്യം വിമാനവാഹിനികപ്പലില്‍ തേജസിന് ഇറങ്ങാനാവും. ചെറിയ റണ്‍വേയില്‍ ഉരുക്കുവടത്തിന്റെ സഹായത്തോടെ പൊടുന്നനെ പിടിച്ചു നിറുത്തുന്ന അറസ്റ്റഡ് ലാന്‍ഡിംഗ്
സാദ്ധ്യം. ഒരു ഇന്ത്യന്‍ നിര്‍മിത വിവിധോദ്ദേശ്യ യുദ്ധ വിമാനമാണ് ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് തേജസ്. എയറോനോട്ടിക്കല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സി രൂപകല്പന ചെയ്യ്ത് ഹിന്ദുസ്ഥാന്‍ എയ്രോനോട്ടിക്സ് ലിമിറ്റഡ് ആണ് ഇതു നിര്‍മിച്ചത്. 1980ല്‍ ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് എന്ന സംരംഭത്തില്‍ നിന്നാണ് തേജസ് ഉണ്ടായത്. ലൈറ്റ് കോംബാറ്റ് എയര്‍ക്രാ്ര്രഫിന് തേജസ് എന്ന നാമം നല്‍കിയത് മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയാണ്.സൂപ്പര്‍ സോണിക് വിമാനമായ തേജസ്സില്‍നിന്ന് തൊടുത്തുവിട്ട ലേസര്‍നിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ലക്ഷ്യസ്ഥാനം തകര്‍ത്തതോടെയാണ് സൈന്യത്തിന്റെ ഭാഗമാകാനുള്ള പ്രധാനകടമ്പ ഇന്ത്യയുടെ അഭിമാനമായ തേജസ്സ് കടന്നത്. പൊഖ്റാന്‍ മരുഭൂമിയിലാണ് തേജസ്സിന്റെ പ്രഹരശേഷിയളക്കുന്ന പരീക്ഷണങ്ങള്‍ നടന്നത്. പ്രതിരോധവകുപ്പ് തേജസ്സിന് പ്രാഥമിക ഓപ്പറേഷന്‍ ക്ലിയറന്‍സ് നല്‍കിയതിനെത്തുടര്‍ന്നാണ് വിമാനത്തിന്റെ പ്രഹരശേഷിയും വ്യത്യസ്തവേഗത്തില്‍ അക്രമംനടത്താനുള്ള ശേഷിയും പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ ഗവേഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു. കരയില്‍ നടത്തിയ പരീക്ഷണം വരുംദിവസങ്ങളില്‍ കടലില്‍ നടത്താനും പദ്ധതിയുണ്ട്.മണിക്കൂറില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുകൊണ്ടാണ് തേജസ്സ് ആയുധപ്രയോഗശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തില്‍നിന്ന് വര്‍ഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്. പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പ്രതിരോധസജ്ജമാക്കിക്കൊണ്ടുള്ള പരീക്ഷണം നടത്തിയത്
#defencenews #Frenchhammermissiles #tejas
0 Comments