ഇന്ത്യയുടെ അത്യാധുനിക ആണവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 ന്റെ പരീക്ഷണം വിറപ്പിച്ചത് ചൈനയെ.
അഗ്നി 5 ന്റെ എട്ടാമത്തെ പരീക്ഷണം ഒഡീഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ശക്തിയില്‍ ഭയപ്പെട്ട ചൈന രാജ്യത്തിനെതിരെ വ്യാജ പ്രചാരണം നടത്താന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത് എന്ന് ചൈന പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്.
കൊറോണ മഹാമാരി കാരണം ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥ തകര്‍ന്ന് കിടക്കുകയാണ്. സാമ്ബത്തിക മാന്ദ്യം ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളും വര്‍ദ്ധിച്ചുവെന്നാണ് ചൈനീസ് മാധ്യമത്തില്‍ പറയുന്നത്. അമേരിക്ക ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വിറ്റ് ലാഭം നേടുകയാണെന്നും ഇന്ത്യ അത് പ്രദര്‍ശിപ്പിക്കുകയാണെന്നും ചൈന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഏഷ്യ പസഫിക് സ്റ്റഡീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലാന്‍ ജിയാംഗ്സുയി എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
ഇന്ത്യയുടെ അത്യാധുനിക മിസൈലായ അഗ്നി 5 ന്റെ നിര്‍മ്മാണം പത്ത് വര്‍ഷം മുന്‍പാണ് ആരംഭിച്ചത്. ഏഴ് തവണ മിസൈലിന്റെ പരീക്ഷണവും നടത്തിക്കഴിഞ്ഞു. ഡിആര്‍ഡിഒ നിര്‍മ്മിച്ച മിസൈലിന്റെ എട്ടാമത്തെ പരീക്ഷണമാണ് കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയായത്.
ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയെ ഏതു മാര്‍ഗ്ഗത്തിലൂടെയും ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യ പുതിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ അമേരിക്കന്‍ ആയുധങ്ങള്‍ വിന്യസിച്ചതിന് പിന്നാലെയാണ് മിസൈല്‍ നീക്കം. ഇതോടെയാണ് ചൈന അഭ്യൂഹങ്ങള്‍ പറഞ്ഞു പരത്താന്‍ ആരംഭിച്ചത്. ഇന്ത്യയുടെ അത്യാധുനികവും കരുത്തേറിയതുമായ ആണവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'ആണ് അഗ്നി5' . കഴിഞ്ഞ ദിവസം ആണ് ഇത് വീണ്ടും വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യ വികസിപ്പിച്ച മിസൈലുകളില്‍വേഗത്തില്‍ മുന്‍പനായ അഗ്നി5 കൃത്യതയിലും മുന്നിലാണ്. 5,000 കിലോമീറ്റര്‍ പറക്കുന്ന മിസൈല്‍ ലക്ഷ്യസ്ഥാനത്തിനു 80 മീറ്റര്‍ വരെ ചുറ്റളവില്‍ പതിക്കും. ആണവപോര്‍മുന വഹിക്കുന്ന മിസൈലായതിനാല്‍ ഇത് ആവശ്യത്തിലും അധികം കൃത്യതയാണ്. ഏഷ്യയും യൂറോപ്പിന്റെ ഒരു ഭാഗവും ഇതിന്റെ ദൂരപരിധിയില്‍ വരും. നിലവില്‍ ഇന്ത്യയ്ക്കുള്ള അഗ്നി1 , അഗ്നി–2 , അഗ്നി–3, – 4 മിസൈലുകള്‍ക്കൊപ്പം 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി – 5 കൂടി തുടര്‍പരീക്ഷണങ്ങള്‍ക്കുശേഷംസേനയുടെ ഭാഗമാകുന്നതോടെമേഖലയിലെ യുദ്ധമുന്നണിയില്‍ ഇന്ത്യയ്ക്കു നിര്‍ണായക പ്രാമുഖ്യം ലഭിക്കും. യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് ഇത്ര ശക്തമായ പ്രഹരശേഷിയുള്ള മിസൈലുകള്‍ ഇപ്പോഴുള്ളത്.
ഇന്ത്യയില്‍ എവിടെ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതുകോണില്‍ വരെയും പറന്നെത്താന്‍ കഴിയുന്ന മിസൈലാണ് അഗ്നി5.
#indiachinawar #agni5missile #keralakaumudi
0 Comments